UPDATES

പ്രവാസം

പൊതുമാപ്പിന് ശേഷം സൗദിയില്‍ നിന്നും നാടു കടത്തിയവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു

അനധികൃത താമസം, ജോലി സ്ഥലത്തെ നിയമലംഘനം, അതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് പരിശോധന.

സൗദി അറേബ്യയില്‍ പൊതുമാപ്പിന് ശേഷം പിടിക്കപ്പെട്ട് നാടു കടത്തിയവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞതായി റിപോര്‍ട്ട്.  ഏഴര ലക്ഷത്തോളം പേരെ നാടുകടത്താനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണ്. പരിശോധനയുടെ ഭാഗമായി ഇരുപത്തി മൂന്ന് ലക്ഷം പേരെയാണ് രാജ്യത്ത് കസ്റ്റഡിയിലെടുത്തത്.

2017 നവംബര്‍ മുതലാണ് പ്രത്യേക പരിശോധനാ കാമ്പയിന്‍ രാജ്യത്ത് ആരംഭിച്ചത്. ഒരു വര്‍ഷം പിന്നിട്ട പരിശോധനയില്‍ ഇരുപത്തിമൂന്ന് ലക്ഷം പേരാണ് പിടിയിലായത്. ഇവരില്‍ രേഖകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടവരെ പിന്നീട് വിട്ടയച്ചു. പരിശോധന രാജ്യത്ത് ഇപ്പോഴും തുടരുന്നുണ്ട്. അനധികൃത താമസം, ജോലി സ്ഥലത്തെ നിയമലംഘനം, അതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് പരിശോധന.

ഇതില്‍ പതിനെട്ടര ലക്ഷത്തോളം (1,846,252) പേര്‍ അനധികൃത താമസക്കാരായിരുന്നു. മൂന്നര ലക്ഷത്തിലധികം (364,636) പേര്‍ തൊഴില്‍ കുറ്റകൃത്യങ്ങള്‍ക്കും, ഒന്നര ലക്ഷത്തിലധികം (165,327) പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കുമാണ് പിടിയിലായത്. പിടിയിലായവരില്‍ 90 ശതമാനവും യമനികളും എത്യോപ്യക്കാരും. മൂന്നര ലക്ഷത്തിലധികം (369,648) പേര്‍ക്ക് പിഴ ചുമത്തി. ആറ് ലക്ഷത്തോളം പേരെ (609,632) ഇതിനോടകം തന്നെ നാട് കടത്തി. ഏഴ് ലക്ഷത്തോളം (746,305) പേരുടെ യാത്ര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍