UPDATES

പ്രവാസം

സൗദിയില്‍ ഭിക്ഷാടനം നടത്തിയതിന് പിടിയിലായ യാചകന്റെ കൃത്രിമ കാലില്‍ നിന്നും ലഭിച്ചത് 18.50 ലക്ഷം രൂപ

ഒരുമാസം മുമ്പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്

ദുബായില്‍ റമസാന്‍ കാലത്ത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയ യാചകനെ പിടികൂടി പരിശോധിച്ചപ്പോള്‍ ഞെട്ടിയത് പോലീസ്. ഏഷ്യന്‍ സ്വദേശിയായ യാചകന്റെ പക്കല്‍ നിന്നും ഒരു ലക്ഷം ദിര്‍ഹം(ഏകദേശം 18.55 ലക്ഷം രൂപ) ആണ് പോലീസ് കണ്ടെടുത്തത്.

അല്‍ ഖാസ് ഭാഗത്തു നിന്നാണ് അറുപതു വയസ്സുള്ള പണക്കാരനായ യാചകനെ പോലീസ് പിടികൂടിയത്. ഇതില്‍ 45,000 ദിര്‍ഹം ഇയാളുടെ കൃത്രിമ കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന വിവിധ മൂല്യത്തിലുള്ള നോട്ടുകളും കൂട്ടുമ്പോള്‍ ഒരു ലക്ഷത്തോളം ദിര്‍ഹമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഒരുമാസം മുമ്പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

പോലീസ് നടപടികള്‍ ആരംഭിച്ചു. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്പനിക്ക് ജനറല്‍ ഡയറക്ടറേറ്റ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നോട്ടീസ് അയച്ചു. റമസാന്‍ കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ 136 പേര്‍ പുരുഷന്മാരും 107 പേര്‍ സ്ത്രീകളുമാണ്. അറസ്റ്റിലായവരില്‍ 195 പേര്‍ വിസിറ്റിംഗ് വിസയിലാണ് എത്തിയത്. 48 പേര്‍ക്ക് ആവശ്യമായ രേഖകളുണ്ടായിരുന്നുവെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍