UPDATES

പ്രവാസം

കനത്ത മഴ; ദുബായില്‍ 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പര്‍വത പ്രദേശങ്ങളിലടക്കം ആവശ്യമെങ്കില്‍ അടിയന്തിര സംവിധാനങ്ങള്‍ പൊലീസ് സജീകരിച്ചിട്ടുണ്ട്.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദുബായ് പൊലീസ് അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ പൊലീസ് സഹായം തേടി 3385 ഫോണ്‍ കോളുകള്‍ ദുബായ് പൊലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ലെന്നും ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കണം. പരസ്പരം സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പൊലീസ് പറഞ്ഞു. പോകാനുദ്ദേശിക്കുന്ന വഴിയുടെ അവസ്ഥ നേരത്തെ മനസിലാക്കണം. വേഗത കുറച്ച് വാഹനം ഓടിക്കേണ്ടിവരുമെന്നുള്ളതിനാല്‍ യാത്രയ്ക്ക് കൂടുതല്‍ സമയം കണക്കാക്കണം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പര്‍വത പ്രദേശങ്ങളിലടക്കം ആവശ്യമെങ്കില്‍ അടിയന്തിര സംവിധാനങ്ങള്‍ പൊലീസ് സജീകരിച്ചിട്ടുണ്ട്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കി. കാലാവസ്ഥ പ്രതികൂലമാകുമ്പോഴും മഴ പെയ്തതിന് ശേഷവും മരുഭൂമിയിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍