UPDATES

പ്രവാസം

വിമാന ടിക്കറ്റ് തുക ഇന്‍സ്റ്റാള്‍മെന്റിലും: കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി എത്തിഹാദ്

മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ വിവിധ ടിക്കറ്റുകളുടെ ഇന്‍സ്റ്റാള്‍മെന്റ് കാലാവധിയില്‍ വ്യത്യാസം വരും. മൊത്തം ചിലവ് വിഭജിക്കുന്നത് വഴി ഇടത്തരം, താഴ്ന്ന വരുമാനക്കാരെ എത്തിഹാദിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിമാനക്കൂലി തവണകളായി ഈടാക്കുന്ന പുതിയ പദ്ധതിയുമായി പ്രമുഖ വിമാന കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ്. ഇടത്തരം, താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് പദ്ധതി വലിയ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും യാത്രപരിപാടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ വിവിധ ടിക്കറ്റുകളുടെ ഇന്‍സ്റ്റാള്‍മെന്റ് കാലാവധിയില്‍ വ്യത്യാസം വരും. മൊത്തം ചിലവ് വിഭജിക്കുന്നത് വഴി ഇടത്തരം, താഴ്ന്ന വരുമാനക്കാരെ എത്തിഹാദിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം യാത്ര പലപ്പോഴും താങ്ങാനാവാത്ത ചിലവായി മാറാറുണ്ടെന്നും അതുകൊണ്ട് തന്നെ ഒറ്റത്തവണ പണമടവിനെ കുറിച്ച് വേവലാതിപ്പെടാതെ ഇത്തരക്കാര്‍ ഇനി തങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യാമെന്നും എത്തിഹാദ് എയര്‍വേസിന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി ആന്റ് ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ വാര്‍ബൈ ചൂണ്ടിക്കാണിച്ചു. ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിക്കുള്ള യോഗ്യത ഉപഭോക്താവിന്റെ ബാങ്കിനെ അനുസരിച്ചിരിക്കുമെന്ന് കമ്പനി അറിയിച്ചു. 17 ബാങ്കുകളാണ് നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്നത്. ബിസിനസ് ക്ലാസിലേക്കും ഫസ്റ്റ് ക്ലാസിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പദ്ധതി ഗുണം ചെയ്യുമെന്ന് വാര്‍ബൈ ചൂണ്ടിക്കാണിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍