UPDATES

പ്രവാസം

ദുബായില്‍ 32,000 തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം

അല്‍ ഖൂസ് പള്ളിയിലും ദെയ്റ ബുര്‍ ദുബായ് എന്നിടങ്ങളിലെ മറ്റു പള്ളികളിലും ഭക്ഷണം വിതരണം ചെയ്യും

ദുബായില്‍ റമദാന്‍ മാസത്തില്‍ 32,000 തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും എന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ഇത് രണ്ടാമത്തെ വര്‍ഷം ആണ് അതോറിറ്റി ഈ സംരഭം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും അതോറിറ്റിയിലെ അംഗങ്ങള്‍ സുഹുര്‍ ഭക്ഷണം നല്‍കുകയുണ്ടായി. ദുബായിലും അബുദാബിയിലും ഉള്ള തൊഴിലാളികള്‍ക്കാണ് സുഹുര്‍ ഭക്ഷണം നല്‍കുക.

32,000 ആണ് കണക്കു കൂട്ടിയിരിക്കുന്നതെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കും എന്ന് അതോറിറ്റി അറിയിച്ചു. ഇതിനായി 700 പേരെ അധികം ചേര്‍ത്തിട്ടുണ്ട്.

ഭക്ഷണം അല്‍ ഖൂസ് പള്ളിയിലും ദെയ്റ ബുര്‍ ദുബായ് എന്നിടങ്ങളിലെ മറ്റു പള്ളികളിലും വിതരണം ചെയ്യും എന്ന് അതോറിറ്റി കൂട്ടി ചേര്‍ത്തു. റമദാന്‍ സമയത്തു അറബ് നാടുകളില്‍ സൗജന്യ സുഹുര്‍ ഭക്ഷണ വിതരണം നടക്കാറുണ്ട്. ഇത് സാധാരണ തൊഴിലാളികള്‍ക്ക് ഒരു അനുഗ്രഹം കൂടിയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍