UPDATES

പ്രവാസം

എസ് ബി ഐയുടെ ഗ്ലോബല്‍ എന്‍ ആര്‍ ഐ സെന്‍റര്‍ കൊച്ചിയില്‍

53 ലക്ഷം എന്‍ ആര്‍ ഐ അക്കൌണ്ട്സും 1.95 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമാണ് ഇപ്പോള്‍ എസ്ബി ഐയില്‍ ഉള്ളത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്ലോബല്‍ എന്‍ ആര്‍ ഐ സെന്‍റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ ബ്രാഞ്ചുകളിലുമായി വ്യാപിച്ചു കിടക്കുന്ന എന്‍ ആര്‍ ഐ ഓപ്പറേഷന്‍സ് ഒരു സ്ഥലത്തു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദേശ ഇന്ത്യക്കാരില്‍ നിന്നും ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിക്കുന്നത് കേരളത്തിലാണ്.

കൂടാതെ എന്‍ ആര്‍ ഐ ബാങ്ക് ഉപയുക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 33 ലക്ഷം ഉപയുക്താക്കളാണ് ബാങ്കിനുള്ളത്. എസ് ബി ഐ ബ്രാഞ്ചുകള്‍, ഉപയുക്താക്കള്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജേഴ്സ്, റെപ്രസന്‍ററ്റീവ് ഒഫിഷ്യല്‍സ് വിദേശ ഓഫീസുകള്‍ എന്നിവയ്ക്കുള്ള ഒറ്റ കേന്ദ്രമായി കൊച്ചിയിലെ സെന്‍റര്‍ പ്രവര്‍ത്തിക്കും.

“എന്‍ ആര്‍ ഐ ബാങ്കിംഗ് രംഗത്ത് സുസ്ഥിരമായ വളര്‍ച്ചയാണ് എസ് ബി ഐയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്ത് എവിടെ താമസിക്കുന്നവരായാലും എസ് ബി ഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും വളരെ എളുപ്പത്തില്‍ പ്രാപ്യമാക്കുക എന്നതാണ് ഈ കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്.” എസ് ബി ഐ ചെയര്‍മാന്‍ രാജ്നിഷ് കുമാര്‍ പറഞ്ഞു.

53 ലക്ഷം എന്‍ ആര്‍ ഐ അക്കൌണ്ട്സും 1.95 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഇപ്പോള്‍ എസ്ബി ഐയില്‍ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍