രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ എച്ച്-1ബി വിസയില്‍ ജോലി ചെയ്തവര്‍ക്ക് വിസാ കാലാവധി
നീണ്ടിക്കൊടുക്കേണ്ടതി്‌ല്ലെന്നാണ് ട്ര്ംപ് ഭരണകൂടത്തിന്റെ തീരുമാനം
എച്ച്-1ബി വിസകളുടെ കാലാവധി നീട്ടിക്കൊടുക്കുന്നത് അവസാനിപ്പിക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തി. യോഗ്യതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന് എതിരാണ് ട്രംപ് സര്‍ക്കാരിന്റെ നിലപാടെന്ന് ശനിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആരോപിച്ചു. സാങ്കേതിക വിദഗ്ധര്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച്-1ബി വിസകള്‍. ട്രംപ് സര്‍ക്കാരിന്റെ പുതിയ തീരുമാനം നടപ്പിലായാല്‍ ഏകദേശം 700,000 ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് തിരിച്ചടിയാവും.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് വൈദഗ്ധ്യമില്ലാത്ത മേഖലകളില്‍ തൊഴിലെടുക്കുന്നതിനാണ് എച്ച്-1ബി വിസകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതിന്റെ കാലവധി നീട്ടിനല്‍കാതിരിക്കുന്നത് ഐടി മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ട്രംപ് അധികാരമേറ്റത്തിന് ശേഷം ഈ വിസകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ‘അമേരിക്കക്കാരെ മേടിക്കുക, അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുക’ എന്ന ലക്ഷ്യമാണ് നടപടിക്ക് പിന്നിലെന്നാണ് ട്രംപ്് ഭരണകൂടം ന്യായീകരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത് ട്രംപ് മുന്നോട്ടുവച്ച ഈ മുദ്രാവാക്യം നടപ്പിലാക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ നയം അമേരിക്കയുടെ വ്യാപാരത്തെയും സാമ്പത്തിക മേഖലയും രാജ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ എച്ച്-1ബി വിസയില്‍ ജോലി ചെയ്തവര്‍ക്ക് വിസക്കാലാവധി നീണ്ടിക്കൊടുക്കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത്രയും കാലം ജോലി ചെയ്തവര്‍ക്ക് സ്ഥിരതാസമത്തിനുള്ള വിസകള്‍ അനുവദിക്കാന്‍ പറ്റില്ലെന്നാണ് ട്രംപ് സര്‍ക്കാര്‍ പറയുന്നത്. തീരുമാനം നടപ്പിലാവുന്നപക്ഷം ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയില്‍ വരുന്ന സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് പണ്ഡിതര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് മടങ്ങി വരേണ്ടിവരും. എന്നാല്‍ തീരുമാനം ഉടനടി നടപ്പിലാക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലുള്ള ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു.