UPDATES

പ്രവാസം

ശമ്പളമില്ല: H1B വിസയുള്ള ആന്ധ്രാക്കാരന്‍ യുഎസിനോട് പറഞ്ഞു – ‘കോപ്പാ അമേരിക്ക’;

യൂടൂബിലാണ് കുമാര്‍ ജോലി ചെയ്യുന്നത്. കുമാര്‍ എക്‌സ്‌ക്ലൂസിവ് എന്ന പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു.

എച്ച് 1 ബി വിസകളുടെ എണ്ണം വലിയ തോതില്‍ വെട്ടിക്കുറക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യക്കാരടക്കമുള്ള, തൊഴില്‍ തേടിയ യുഎസിലെത്തുന്നവരെ വലിയ ആശങ്കയിലാക്കിയിരുന്നു. എച്ച് 1 ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഐടി കമ്പനികളിലടക്കം ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്. എന്നാല്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ യുഎസ് പൗരന്മാരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനികളോട് ട്രംപ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എച്ച് 1 ബി വിസയുള്ളവരുടെ നില ഭദ്രമാണോ. അല്ലെന്നാണ് ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിയായ കുമാര്‍ വ്യക്തമാക്കുന്നത്.

യൂടൂബിലാണ് കുമാര്‍ ജോലി ചെയ്യുന്നത്. കുമാര്‍ എക്‌സ്‌ക്ലൂസിവ് എന്ന പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ കുമാറിന് ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നില്ല. കുമാര്‍ യൂ ടൂബിനോട് പോയി പണി നോക്കാന്‍ പറഞ്ഞ് നാട്ടിലേയ്ക്ക് തിരിച്ചു. തന്റെ അനുഭവം വിവരിച്ച് കുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍