UPDATES

പ്രവാസം

17 മാസത്തിനിടെ ഏഴര ലക്ഷം പേരെ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തി

പൊതുമാപ്പ് അവസാനിച്ച 2017 നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് ഏഴര ലക്ഷം നിയമ ലംഘകരെ നാടുകടത്തി. കഴിഞ്ഞ 17 മാസത്തിനിടെയുള്ള കണക്കു്രപകാരമാണിത്. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവമ്പര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ കാലയളവില്‍ നടത്തിയ പരിശോധനകളില്‍ ആകെ 30,30,767 ഇഖാമ – തൊഴില്‍ നിയമ ലംഘകരെയും പിടികൂടി. ഇതില്‍ 23,61,511 പേര്‍ ഇഖാമ നിയമ ലംഘകരാണ്. 4,66,038 പേര്‍ തൊഴില്‍ നിയമ ലംഘകരും 2,03,218 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുമാണ്. ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ – യാത്ര സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിന് 3,723 വിദേശികളും പിടിയിലായി. ഈ കാലയളവില്‍ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,237 സ്വദേശികളും പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍