UPDATES

പ്രവാസം

ഭാര്യയെ ഉപേക്ഷിച്ചുപോയ പ്രവാസികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ഭാര്യമാരെ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് പോയ ഇന്ത്യന്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. നേരത്തെ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ടാണ് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടി മാത്രം പോര അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കണമെന്ന പരാമര്‍ശം അസദുദ്ദീന്‍ ഒവൈസി നടത്തിയത്. ഇത്തരക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നതും വിലക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഒവൈസി അഭിപ്രായം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍