UPDATES

പ്രവാസം

വിദേശ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം;’മക്ക റോഡ്’ പദ്ധതിയില്‍ ഇന്ത്യയും

ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വന്തം രാജ്യത്ത് തന്നെ പൂര്‍ത്തിയാക്കാവുന്ന പദ്ധതിയില്‍ ഇന്ത്യയും. തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശത്തുള്ള വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്നതാണ് ‘മക്ക റോഡ്’ പദ്ധതി.

വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമായ മക്ക റോഡ് പദ്ധതി രണ്ടു വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍, ആരോഗ്യ വ്യവസ്ഥകള്‍ , ലഗേജ് തരംതിരിക്കല്‍ എന്നിവയെല്ലാം സ്വദേശങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ സൗദിയിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ആഭ്യന്തര യാത്രക്കാരെപോലെ പാസ്‌പോര്ട്ട്, കസ്റ്റംസ് അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേഗത്തില്‍ പുറത്തിറങ്ങുന്നതിന് സാധിക്കും.

ലഗേജുകള്‍ സ്വീകരിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടതുമില്ല. ‘മക്ക റോഡ്’ പദ്ധതിയിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ ലഗേജുകള്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍