UPDATES

പ്രവാസം

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂറോപ്പ്; ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് കഴിഞ്ഞമാസം ദുബായില്‍ നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസികളെ രാജ്യതാല്‍പര്യ വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കുക, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  ഭാരവാഹി പ്രഖ്യാപനം. ഐഒസി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയാണ് ഭാരവാഹി പ്രഖ്യാപനം നടത്തിയത്.

കണ്‍വീനര്‍ ആയി സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള രാജ് വിന്ദര്‍ സിംഗിനെ തിരഞ്ഞെടുത്തു. സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), തന്മയ് മിശ്ര, ബാല്‍ദേവ് സിംഗ്, വേദ് പ്രകാശ് ഗുജ (മൂവരും ഫ്രാന്‍സ്), രാഹുല്‍ പതിനെട്ടില്‍ രാജ്, നിയോമ ബോറ, ഗുര്‍ദീപ് സിംഗ് രന്ദ്വ, ഹര്‍ദീപ് സിംഗ്, ഹര്‍ജിന്ദര്‍ സിംഗ് ചഹാല്‍ (എല്ലാവരും ജര്‍മ്മനി), ദില്‍ബാഗ് സിംഗ് ചന്ന, പ്രഭാജോട്ടെ സിംഗ് (ഇരുവരും ഇറ്റലി), ഗാരിസോബാര്‍ സിംഗ് ഗില്‍ (നോര്‍വേ) എലിസബത്ത് ലോറന്‍സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണ് നിയമിതരായ യൂറോപ്പ് കൗണ്‍സില്‍ അംഗങ്ങള്‍.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് കഴിഞ്ഞമാസം ദുബായില്‍ നടത്തിയിരുന്നു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍