UPDATES

പ്രവാസം

ഇറ്റലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരന്തര ആക്രമണത്തിനു വിധേയരാകുന്നുവെന്നു പരാതി

മിലാനില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇറ്റലിയില്‍ ഉള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായ അക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി പരാതി. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ഭയചകിതരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ(സിജിഐ) തിങ്കളാഴ്ച പ്രസ്താവന ഇറക്കുകയുമുണ്ടായി. തെക്കന്‍ ഇറ്റലിയില്‍ നിന്നാണ് അക്രമവാര്‍ത്തകള്‍ വരുന്നത്. വംശീയമായ ആക്രമണമാണോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നതെന്ന് സിജിഐ വ്യക്തമാക്കിയിട്ടില്ലെന്നും ഇതു സംബന്ധിച്ചുള്ള ഇക്കണോമിക്‌സ് ടൈംസ് റിപ്പോട്ടില്‍ പറയുന്നു.

മിലാനില്‍ നിന്നും നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നേരിട്ടതായുള്ള പരാതകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു സിജിഐ പറയുന്നു. വിദ്യാര്‍ത്ഥികള്‍ എല്ലാവരും പരിഭ്രാന്തരാണ്. സംഭവം ഗൗരവരമായി തന്നെയാണ് സിജിഐ കാണുന്നത്. മിലാനിലെ നിയമപരിപാലന കേന്ദ്രങ്ങളോട് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് പരസ്പരം ബന്ധപ്പെട്ടിരിക്കാനും പുറത്തു പോകുന്ന സമയത്ത് ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കി, കൂട്ടം ചേര്‍ന്നുപോകാനും ഉപദേശം നല്‍കിയിട്ടുണ്ടെന്നും സിജിഐ വ്യക്തമാക്കുന്നു. ഏതു ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ആക്രമണം നേരിടുന്നതെന്ന വിവരം മറ്റുള്ളവരോടും പങ്കുവയ്ക്കണമെന്നും ഇങ്ങനെയുള്ളിടത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.

മിലാനിലെ സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ താന്‍ പരിശോധിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍