ഐസ്ലാന്‍ഡില്‍ മെയ് പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ സൂര്യന്‍ അസ്തമിക്കുന്നത് വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ്
പ്രകൃതിയുടെ പ്രത്യേകത കൊണ്ട് ഐസ്ലാന്‍ഡിലെ മുസ്ലീങ്ങള്‍ 20 മണിക്കൂറിനല്‍ കൂടുതല്‍ നോമ്പ് നോക്കും എന്ന് അവിടത്തെ ഇമാം അഴിമുഖത്തോടു പറഞ്ഞു.
ഐസ്ലാന്‍ഡില്‍ മെയ് പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ സൂര്യന്‍ അസ്തമിക്കുന്നത് വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ്. ശൈത്യ കാലത്താണ് അഞ്ചു മണിക്കൂറെങ്കിലും സൂര്യന്‍ ഉണ്ടാവുക. ഭൂമിയുടെ വടക്കേ അറ്റത്ത് വെറും 40,000 ചതുശ്ര അടി മാത്രം വിസ്തീര്‍ണം ഉള്ള ഒരു യൂറോപ്യന്‍ രാജ്യം ആണ് ഐസ്ലാന്‍ഡ്. ഐസ്ലാന്‍ഡില്‍ മൊത്തം 1000 മുതല്‍ 1500 വരെ മുസ്ലിമുകള്‍ മാത്രമേ വസിക്കുന്നുള്ളു. ഐസ്ലാന്‍ഡിലെ ആകെ ജനസംഖ്യ 320000 മാത്രമാണ്.
‘ഞങ്ങള്‍ സാധരണ നോമ്പ് മുറിക്കുന്നത് പള്ളിയില്‍ വെച്ച് തന്നെ ചെയ്യും ഒപ്പം തറാവീഹ് പ്രാര്‍ത്ഥനയും ചെയ്യും കാരണം രാത്രി വളരെ ചെറുതായതു കൊണ്ടാണ് ഇത്. റമദാന്റെ അവസാനം ആകുമ്പോള്‍ മഗ്രിബ് പകല്‍ 12 മണിക്കും ഫജര്‍ 215 പകലിലും ആകുമെന്ന് ഇമാം അഹമ്മദ് സിദ്ദിക്ക് കൂട്ടി ചേര്‍ത്തു.
അടുത്തിടെ ലിംഗ വ്യത്യാസം ഇല്ലാതെ പുരുഷനും സ്ത്രീക്കും തുല്യ വേതനം ഏര്‍പ്പെടുത്തി വാര്‍ത്തയില്‍ ഇടം പിടിച്ച രാജ്യം ആണ് ഐസ്ലാന്‍ഡ്. ലിംഗ സമത്വം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം ആണ് ഐസ്ലാന്‍ഡ്.