UPDATES

പ്രവാസം

സൗദിഅറേബ്യയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ലഭ്യമാക്കും

യോഗ്യതക്കനുസരിച്ചുള്ള തൊഴിലുകളിലാണ് നിയമിക്കുക.

സൗദി അറേബ്യയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.

ബലിമാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ വിവിധ മേഖലകളിലാണ് നിയമനം നല്‍കുക. ഹജ്ജ് കാലത്താണ് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ജയില്‍ മോചിതരായ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാറാണിത്. പുണ്ണ്യ സ്ഥലങ്ങളിലെ കശാപ്പുശാലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മേല്‍നോട്ടം, സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് നിയമനം.

ജയില്‍ വകുപ്പും ബലിമാസം പ്രയോജനപ്പെടുത്തുന്ന പദ്ധതി അധികൃതരും ചേര്‍ന്ന് ഇതിനായുള്ള വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. യോഗ്യതക്കനുസരിച്ചുള്ള തൊഴിലുകളിലാണ് നിയമിക്കുക. തടവുകാരുടെ കഴിവുകളും പരിചയവും ഉപയോഗപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ പ്രവേശിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍