UPDATES

പ്രവാസം

പ്രവാസി മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും വിഷയങ്ങള്‍ പലയിടങ്ങളിലും അവതരിപ്പിക്കാന്‍ എന്നും മുന്നില്‍ നിന്നയാളാണ് സതീഷ്

രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇ മാധ്യമ-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന വിഎം സതീഷ് അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷ് ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാത്രിയോടെ സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് ബോംബെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ മാധ്യമപ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിച്ചത്. ഒമാന്‍ ഒബ്‌സര്‍വറിലൂടെ യുഎഇയില്‍ എത്തിച്ചേര്‍ന്നു. എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എക്‌സ്പാറ്റ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകളില്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഗള്‍ഫിലെ തൊഴിലാളികളുടെയ ജീവിതവുമായി ബന്ധപ്പെട്ട് സതീഷ് എഴുതിയ ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും വിഷയങ്ങള്‍ പലയിടങ്ങളിലും അവതരിപ്പിക്കാന്‍ എന്നും മുന്നില്‍ നിന്നയാളാണ് സതീഷ്. എഴുത്തിലെയും നിലപാടിലെയും മൂര്‍ച്ചയാണ് സതീഷിനെ വേറിട്ട് നിര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ ഡിസ്‌ട്രെസിംഗ് എന്‍കൗണ്ടേഴ്‌സ് എന്ന പേരില്‍ പുസ്തകമാക്കിയിരുന്നു.

ഭാര്യ: മായ, മക്കള്‍: ശ്രുതി, അശോക് കുമാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍