UPDATES

പ്രവാസം

അമ്മ ഒറ്റയ്ക്കാക്കി വിദേശത്ത് പോയതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച 13 വയസുകാരനെ പോലീസ് രക്ഷിച്ചു

എട്ട് മണിക്കൂര്‍ മുമ്പ് മാതാവ് തന്നെ ഒറ്റയ്ക്കാക്കി ചികിത്സയ്ക്കായി നെതര്‍ലന്‍ഡിലേക്ക് പോയതാണെന്ന് കുട്ടി

ദുബായിലെ ഫ്‌ളാറ്റില്‍ അമ്മ ഒറ്റയ്ക്കാക്കി വിദേശത്ത് പോയതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച 13കാരനെ പോലീസ് രക്ഷിച്ചു. ഫ്‌ളാറ്റിന്റെ അകത്ത് നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ ഏറെ നേരത്തെ അനുരഞ്ജനത്തിലൂടെയാണ് പോലീസ് പിന്‍വലിച്ചത്. ജീവനൊടുക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 13കാരനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല.

ഒടുവില്‍ അനുനയത്തില്‍ ശാന്തനായ ബാലന്‍ സ്വയം വാതില്‍ തുറന്നു. തേങ്ങിക്കരയുന്ന കുട്ടിയെയാണ് പോലീസ് വീടിനുള്ളില്‍ കണ്ടത്. ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ഫ്‌ളാറ്റിനകത്തെ മേശയും കസേരകളും മറ്റ് ഫര്‍ണിച്ചറുകളുമെല്ലാം തറയില്‍ വാരിവലിച്ചിട്ട സ്ഥിതിയിലായിരുന്നു.

എട്ട് മണിക്കൂര്‍ മുമ്പ് മാതാവ് തന്നെ ഒറ്റയ്ക്കാക്കി ചികിത്സയ്ക്കായി നെതര്‍ലന്‍ഡിലേക്ക് പോയതാണെന്ന് കുട്ടി പോലീസിനെ അറിയിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പോലീസിനെ വിളിക്കണം എന്നാവശ്യപ്പെട്ട് ചെലവിനായി അയ്യായിരം ദിര്‍ഹവും നല്‍കിയിരുന്നു. എന്നാല്‍ പിതാവിനെ തനിക്ക് കാണുന്നതേ ഇഷ്ടമെല്ലെന്നും തന്നെ ഒട്ടും നോക്കാത്ത ആളും ആവശ്യങ്ങളൊന്നും നിറവേറ്റാത്ത ആളുമായിരുന്നെന്നും കുട്ടി വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ ഭാര്യയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പിരിഞ്ഞതാണെന്നും കുട്ടിയുടെ സംരക്ഷണ ചുമതല ഭാര്യയ്ക്കാണെന്നുമായിരുന്നു. കൂടാതെ തന്നോടുള്ള വെറുപ്പ് മുഴുവന്‍ കുട്ടിയോട് കാണിച്ചിരുന്നതായും ഇയാള്‍ പറയുന്നു.

ചര്‍മ്മ രോഗമാണ് മാതാവിനെന്നാണ് കുട്ടി അറിയിച്ചത്. പിതാവ് മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ടായിരുന്നെന്നും പറഞ്ഞു. അതേസമയം എന്താവശ്യമുണ്ടായിരുന്നെങ്കിലും മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോകാന്‍ പാടില്ലായിരുന്നെന്ന്‌ പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍