UPDATES

പ്രവാസം

കാല്‍ലക്ഷത്തോളം വിദേശി എന്‍ജിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയെന്ന് കെഎസ്ഇ

ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള കോളേജുകളിലെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കെ.എസ്.ഇ പരിഗണിക്കുന്നത്.

രാജ്യത്ത് കാല്‍ലക്ഷത്തോളം വിദേശി എന്‍ജിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയതായി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ്(കെഎസ്ഇ). എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് സൊസൈറ്റിയുടെ എന്‍ ഒസി നിര്‍ബന്ധമാക്കിയത്തിനു ശേഷമാണ് ഇത്രയും പേരുടെ യോഗ്യതകള്‍ക്കു അംഗീകാരം നല്‍കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദത്തിന് അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന അംഗീകാരം മാനദണ്ഡമാക്കിയാണ് സൊസൈറ്റി അനുമതി  നല്‍കുന്നത്. ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള കോളേജുകളിലെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കെഎസ്ഇ നിലവില്‍ പരിഗണിക്കുന്നത്. ഇത് മൂലം എന്‍ബിഎ അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവക്ക് താമസാനുമതി പുതുക്കാന്‍ സാധിക്കുന്നില്ല. തൊഴില്‍ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാനവശേഷി വകുപ്പ് എന്‍ജിനീയറിങ് ബിരുദധാരികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനിയേര്‍സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍