UPDATES

പ്രവാസം

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് സമഗ്രപദ്ധതിയുമായി കുവൈറ്റ്

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കുവൈത്ത് പൊതുമാപ്പ് നടപ്പാക്കിയിരുന്നു.

അനധികൃത താമസക്കാരെയും ഇഖാമ നിയമലംഘകരെയും കണ്ടെത്തുന്നത് കുവൈറ്റില്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെ പിടികൂടുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായ പരിശോധനാ കാമ്പയിന്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നിയമലംഘകരെ പിടികൂടുന്നതിനായി  രാജ്യമെങ്ങും ശക്തമായ പോലീസ് പരിശോധന ഉണ്ടാകുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കിയത്. നിയമലംഘകര്‍ക്ക് ഇനി ഇളവ് നല്‍കേണ്ടതില്ലെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമാണ് സൂചന.

താമസ നിയമലംഘകരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതിനെ തുടര്‍ന്നു ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കുവൈത്ത് പൊതുമാപ്പ് നടപ്പാക്കിയിരുന്നു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകള്‍ ശരിയാക്കാനും 85 ദിവസത്തെ ഇളവ് നല്‍കിയിട്ടും 57000 പേര് മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തിയത്. ഒരുലക്ഷത്തിനടുത്ത് വിദേശികള്‍ അനധികൃതതാമസക്കാരായി രാജ്യത്തു തുടരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച് ശക്തമായ പരിശോധനകള്‍ ആരംഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍