UPDATES

പ്രവാസം

കുവൈറ്റിലേക്ക് ഇന്ത്യന്‍ നഴ്സുമാരുടെ നിയമനം സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം ആകുന്നു

5000 ഒഴിവുകള്‍ ഉണ്ടാകും എന്ന് എംബസി ഉദ്യോഗസ്ഥന്‍

ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നഴ്സുമാരുടെ നിയമനം സ്വകാര്യ ഏജന്‍സികള്‍ വഴിയല്ലാതെ നടത്താന്‍ പദ്ധതി തയ്യാറാകുന്നു.

നിയമങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ ആണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കുന്നതെന്ന് കുവൈറ്റില്‍ ഇന്ത്യന്‍ എംബസ്സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അഴിമുഖത്തോടു പറഞ്ഞു,

നിലവില്‍ ഏജന്‍സികള്‍ 25 ലക്ഷത്തോളം രൂപ വരെ തൊഴില്‍ അന്വേഷകരുടെ കയ്യില്‍ നിന്നും ഈടാക്കുന്നുണ്ട്. ഒപ്പം പലരും ഇത്തരം സ്വകാര്യ ഏജന്‍സികള്‍ വഴി വഞ്ചിക്കപ്പെടാറും ഉണ്ട്.

ഞങ്ങളുടെ നിര്‍ദേശം കുവൈറ്റ് സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയിലെ സര്‍ക്കാര്‍ അംഗീകരിച്ച 6 ഏജന്‍സികള്‍ വഴി നിയമനം നടത്താന്‍ ഞങ്ങള്‍ സഹായിക്കാം എന്നാണ് അവരെ അറിയിച്ചിട്ടുള്ളത്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതിയ ആശുപത്രികള്‍ വരുന്നതോടു കൂടി ഏകദേശം 5000 ഒഴിവുകള്‍ എങ്കിലും ഉണ്ടാകും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കുവൈത്തില്‍ നഴ്‌സ് നിയമനത്തിനു സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുകയായിരുന്നു പഴയ പതിവ്. അവര്‍ വിവിധ രാജ്യങ്ങളിലെ സ്വകാര്യ ഏജന്‍സികളുമായി ബന്ധപ്പെട്ടു റിക്രൂട്‌മെന്റ് നടത്തും. സ്വകാര്യ ഏജന്‍സികള്‍ 25 ലക്ഷം വരെ ഈടാക്കിയ സ്ഥാനത്ത് 30,000 രൂപ സര്‍വീസ് ചാര്‍ജ് മാത്രമേ നോര്‍ക്ക ഈടാക്കൂ എന്നതാണ് ഉദ്യോഗാര്‍ഥികള്‍ക്കു പുതിയ രീതി മൂലമുള്ള നേട്ടം.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍