UPDATES

പ്രവാസം

ലുലുവിന്റ പേരില്‍ വ്യാജ ഓഫര്‍; വഞ്ചിതരാകരെന്ന മുന്നറിയിപ്പുമായി അധികൃതര്‍

വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ദുബായ് അധികൃതര്‍ക്ക് പരാതി നല്‍കി

ലുലു ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയത് സന്ദേശങ്ങളയച്ച് ദുബയില്‍ പുതിയ തട്ടിപ്പ്. കമ്പനിയുടെ പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി 500 ദിര്‍ഹത്തിന്റെ സൗജന്യ വൗച്ചര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. സന്ദേശങ്ങളുമായി ഉപഭോക്താക്കള്‍ ലുലു അധികൃതരെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഇതോടെ ഓഫറിന്റെ പേരില്‍ വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി കമ്പനി അധികൃതര്‍ തന്നെ രംഗത്തെത്തുകയയായിരുന്നു. ലുലു ഗ്രൂപ്പിന്റെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട് അടക്കമുള്ളവ ഉപയോഗിച്ച് ഓഫറുകള്‍ അടക്കം വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതുമായി കമ്പനിക്ക് യാതൊരു ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. ലുലുവിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരുന്നു പ്രതികരണം. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും. ലുലുവിന്റെ പേരില്‍ ലഭിക്കുന്ന ഫോണ്‍കോളുകള്‍ അടക്കമുളവയ്ക്ക് സ്വകാര്യ വിവരങ്ങള്‍ അടക്കം പങ്കുവയ്ക്കരുതെന്നും കമ്പനി വ്യക്തമാക്കുന്നു.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ഇതിനോടകം ദുബായ് അധികൃതര്‍ക്ക് പരാതി നല്‍കിയതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍