UPDATES

പ്രവാസം

യുഎഇയിലെ ഏറ്റവും വലിയ ബാങ്ക് വിദേശ പണ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി

വിദേശ വിനിമയത്തിന് മൂന്ന് ശതമാനമാണ് പ്രാദേശിക കറന്‍സിയില്‍ നല്‍കുന്നത്. എന്നാല്‍ ദിര്‍ഹത്തില്‍ ഈ പ്രോസസിംഗ് ഫീസ് ഏഴ് ശതമാനമാകുന്നുവെന്നാണ് ബാങ്ക് പറയുന്നത്

വിദേശ പണ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി. ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുഎഇ കറന്‍സിയായുള്ള ഇടപാടുകള്‍ക്കാണ് ഫീസ്.

2018 മാര്‍ച്ച് എട്ട് മുതല്‍ ഫീസ് നിലവില്‍ വന്നുവെന്നും നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ദിര്‍ഹത്തിലേക്ക് മാറുമ്പോള്‍ 1.15 ശതമാനം ഫീസ് ഈടാക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്കുള്ള വാര്‍ത്താക്കുറിപ്പില്‍ ബാങ്ക് അറിയിച്ചു. ഇടപാടുകള്‍ പ്രാദേശിക കറന്‍സിയില്‍ തന്നെ നടത്തണമെന്നാണ് ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കുന്ന ഉപദേശം. അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും വിദേശത്തേക്ക് സഞ്ചരിക്കുമ്പോള്‍ നടത്തുന്ന ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. അതിനാല്‍ തന്നെ ഇനിമുതല്‍ ഇത്തരം ഇടപാടുകള്‍ക്ക് പ്രോസസിംഗ് ഫീസിനേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നഷ്ടമാകും.

വിദേശ വ്യാപാരികളും അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കാറുണ്ട്. ഇത് സൗകര്യപ്രദമായി ഗുണഭോക്താക്കള്‍ക്ക് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകയാണ് അടയ്ക്കുന്നതെന്ന് ബാങ്ക് തങ്ങളുടെ വെബ്‌സൈറ്റിലിട്ട കുറിപ്പില്‍ പറയുന്നു. ഉദാഹരണത്തിന് ഉപഭോക്താക്കള്‍ വിദേശ വിനിമയത്തിന് മൂന്ന് ശതമാനമാണ് പ്രാദേശിക കറന്‍സിയില്‍ നല്‍കുന്നത്. എന്നാല്‍ ദിര്‍ഹത്തില്‍ ഈ പ്രോസസിംഗ് ഫീസ് ഏഴ് ശതമാനമാകുന്നുവെന്നാണ് ബാങ്ക് പറയുന്നത്.

അതിനാല്‍ അടുത്ത തവണ മുതല്‍ വ്യാപാരി നിങ്ങളോട് യുഎഇ ദിര്‍ഹത്തില്‍ ഇടപാട് നടത്താന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചാല്‍ അത് നിഷേധിച്ച് നിങ്ങള്‍ ഏത് രാജ്യത്താണോ അവിടുത്തെ കറന്‍സിയില്‍ ഇടപാട് നടത്താനാണ് ബാങ്കിന്റെ ഉപദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍