UPDATES

പ്രവാസം

കുഞ്ഞി മൊയ്തീന്‍ മടങ്ങുന്നു; യാത്രയാക്കാന്‍ അബുദാബി കിരീടാവകാശിയും/ വീഡിയോ

അബുദാബി കിരീടാവകാശിയുടെ കോടതിയില്‍ അസിസ്റ്റന്റായി നാല്‍പതു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ കുഞ്ഞുമൊയ്തീന്‍ വിരമിക്കുന്നത്

അബുദാബിയില്‍ കിരീടാവകാശിയുടെ കോടതിയില്‍ അസിസ്റ്റന്റായി നാല്‍പതു വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മലയാളിയായ കുഞ്ഞി മൊയ്തീന് വികാരനിര്‍ഭരമായ വിടവാങ്ങല്‍. അബുദാബി കിരീടാവകാശിയും ഡപ്യൂട്ടി യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്ററുമായ ഷേഖ് മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹ്യാന്‍ ചടങ്ങില്‍ കുഞ്ഞു മൊയ്തീന്റെ കഠിനാദ്ധ്വാനത്തെയും പ്രതിബദ്ധതയെയും പ്രകീര്‍ത്തിച്ച് സംസാരിച്ചു.

യുഎഇയുടെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്ന എല്ലാ സഹോദരന്മാരോടും സുഹൃത്തുക്കളോടും തങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ഷേഖ് മുഹമ്മദ് ബിന്‍ സയാദ് പറഞ്ഞു. യുഎഇയെ തന്റെ രണ്ടാമത്തെ മാതൃരാജ്യമായി കണക്കാക്കണമെന്നും രാജകുമാരന്‍ കുഞ്ഞിമുഹമ്മദിനോട് ആവശ്യപ്പെട്ടു. ചടങ്ങിന്റെ വീഡിയോ ഷേഖ് മുഹമ്മദ് തന്റെ ട്വിറ്ററില്‍ ഇടുകയും ചെയ്തു.

1978ലാണ് കണ്ണൂര്‍ സ്വദേശിയായ കുഞ്ഞി മൊയ്തീന്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് കോടതിയിലെ മാധ്യമ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 1977ലാണ് അദ്ദേഹം തന്റെ പ്രവാസജീവിതം ആരംഭിച്ചത്. കുടുംബ പ്രാരബ്ദങ്ങള്‍ മൂലം പത്താം ക്ലാസ് പോലും പാസാവാന്‍ സാധിക്കാതിരുന്ന തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ജോലിയായിരുന്നു ഇതെന്ന് കുഞ്ഞി മൊയ്തീന്‍ ഓര്‍ക്കുന്നു. 40 വര്‍ഷത്തെ സേവനത്തിനിടയില്‍ തനിക്ക് ഒരിക്കല്‍ പോലും അധികാരികളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും 63 കാരനായ കുഞ്ഞുമൊയ്തീന്‍ സാക്ഷ്യപ്പെടുത്തുന്നു.

അഞ്ച് മക്കളാണ് കുഞ്ഞിമൊയ്തീന്‍-ആബിദ ദമ്പതികള്‍ക്കുള്ളത്. നാല് പുത്രിമാരും ഒരു പുത്രനും. ഇതില്‍ മൂന്ന് പുത്രിമാരുടെ വിവാഹം കഴിഞ്ഞു. ഏകമകന്‍ സൗദിയില്‍ അമ്മാവന്റെ കടയില്‍ ജീവനക്കാരനാണ്. ജനുവരി 31നാണ് മൊയ്തീന്‍ ഔദ്യോഗികമായി വിരമിക്കുന്നത്. ഫെബ്രുവരി 15ന് നാട്ടിലേക്ക് തിരിക്കുമെന്ന് അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. തന്റെ ജീവനക്കാരില്‍ ഒരാളുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മൊഹമ്മദ് രാജകുമാരന്‍ തന്നെയെത്തിയത് വലിയ അംഗീകാരമായി കാണണമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന തലങ്ങളില്‍ നിന്ന് തന്നെ അംഗീകാരം ലഭിക്കുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

Abu Dhabi Crown Prince Court employee praised

Shaikh Mohammad Bin Zayed thanks man who worked for 40 years at Abu Dhabi Crown Prince's Courthttp://gulfnews.com/1.2161221?utm_source=facebook&utm_medium=post

Posted by Gulf News on Montag, 22. Januar 2018

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍