UPDATES

പ്രവാസം

വിവാഹം കഴിച്ചില്ലെങ്കില്‍ ഇന്ത്യക്കാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി: ദുബൈയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഫോണ്‍ എടുക്കാതെ വന്നതോടെ വിവിധ നമ്പരുകളില്‍ നിന്നും വിളിച്ചായിരുന്നു ശല്യപ്പെടുത്തല്‍ തുടര്‍ന്നത്

തന്നെ വിവാഹം കഴിക്കാതെ മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ ഇന്ത്യക്കാരിയായ യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരനായ മാനേജര്‍ അറസ്റ്റില്‍. ദുബൈ കോടതി ഇയാള്‍ക്കെതിരെ ഇന്ന് കേസെടുത്തു.

35കാരനായ ഇന്ത്യക്കാരന്‍ യുവതി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ തയ്യാറായാല്‍ ആദ്യം അവരുടെ അമ്മയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പിന്നീട് കുടുംബാംഗങ്ങളെയോരോന്നായി കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. അതിന് ഉത്തരവാദി താനായിരിക്കുമെന്നും ഭീഷണിയില്‍ പറഞ്ഞിരുന്നുവെന്ന് 30കാരിയായ യുവതി അല്‍ റഷീദിയ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവ് കുറ്റം നിഷേധിച്ചെങ്കിലും ഇന്റര്‍നെറ്റിലൂടെയും മറ്റുമുള്ള തെളിവുകള്‍ ഇയാള്‍ക്ക് എതിരാണ്. വാട്‌സ്ആപ്പിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഇയാള്‍ യുവതിയെ അപമാനിച്ചതിന് തെളിവുണ്ട്.

ആറ് മാസം മുമ്പ് ഒരു ജോലിക്കായി ലിങ്ക്ഡ്ഇന്‍ വഴി തന്റെ ബയോഡേറ്റ ഇയാള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ശല്യം തുടങ്ങിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടേഷനില്‍ പ്രാഗത്ഭ്യമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ തന്നെ ഇഷ്ടപ്പെട്ടുവെന്നും വിവാഹം കഴിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. യുവതിയ്ക്ക് പിന്നീട് ഹ്യൂമന്‍ റിസോഴ്‌സ് അസിസ്റ്റന്‍ഡ് മാനേജര്‍ ആയി ജോലി ലഭിച്ചു.

എന്നാല്‍ അപ്പോഴും ഇയാള്‍ വിടാതെ പിന്തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഫോണ്‍ എടുക്കാതെ വന്നതോടെ വിവിധ നമ്പരുകളില്‍ നിന്നും വിളിച്ചായിരുന്നു ശല്യപ്പെടുത്തല്‍ തുടര്‍ന്നത്. ജോലിസ്ഥലത്തിന് പുറത്തുവച്ച് ശല്യപ്പെടുത്തിയതോടെ സെപ്തംബര്‍ ഏഴിനാണ് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൂടാതെ ഇയാളുടെ നമ്പരില്‍ നിന്നുള്ള വിളികള്‍ ബ്ലോക്ക് ചെയ്തത് മാറ്റണമെന്ന് ആവശ്യപ്പെട്ടും ഭീഷണി മുഴക്കിക്കൊണ്ടിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നവംബര്‍ 14ന് ഇയാളുടെ വിചാരണ ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍