UPDATES

പ്രവാസം

കുവൈത്ത് ജയിലില്‍ 500-ഓളം ഇന്ത്യക്കാര്‍: ഇന്ത്യന്‍ അംബാസഡര്‍

ഇന്ത്യന്‍ കുറ്റവാളികളില്‍ 70 ശതമാനവും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവര്‍

കുവൈത്ത് ജയിലില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ഞൂറോളം ഇന്ത്യക്കാരുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍. ഇന്ത്യന്‍ കുറ്റവാളികളില്‍ 70 ശതമാനവും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരാണ്. ബാക്കിയുള്ളവര്‍ അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശിക്ഷിക്കപ്പെട്ടവരാണെന്നാണ് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിചാരണത്തടവുകാരും കസ്റ്റഡിയിലുള്ളവരും കൂടാതെയുള്ളവരുടെ കണക്കാണിത്. വലിയ അളവില്‍ മയക്കുമരുന്നുമായി പിടിയിലായതിന് ശേഷം ചതിക്കപ്പെടുകയായിരുന്നു എന്നു വാദിക്കുന്നത് ആരും മുഖവിലക്കെടുക്കില്ല. കുവൈറ്റ് ജയിലുകളിലെ ജീവിതത്തെപ്പറ്റി ധാരണയുള്ളവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടില്ലെന്നും കുടുംബത്തെയും കൂടിയാണ് ഇത്തരക്കാര്‍ ദുരിതത്തിലാക്കുന്നതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

‘മധുരമെന്‍ മലയാളം’ പരിപാടിയുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മാധ്യമം’ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ അംബാസഡര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍