UPDATES

പ്രവാസം

ഒമാനില്‍ ആരോഗ്യരംഗത്തെ വിദേശ വനിതാ ജീവനക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

കുട്ടികള്‍ക്കുള്ള വിമാന ടിക്കറ്റ്, സൗജന്യ ചികിത്സ തുടങ്ങിയവയും ഇനി മുതല്‍ ലഭിക്കില്ല

ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ തൊഴിലെടുക്കുന്ന വിദേശ വനിതാ ജീവനക്കാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം. കുട്ടികള്‍ക്കുള്ള വിസ സൗജന്യ ചികിത്സ സൗകര്യം നാട്ടിലേക്കുള്ള ടിക്കറ്റ് തുടങ്ങിയവ ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നതായി കാണിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി.

വിദേശ വനിതാ ജീവനക്കാരുടെ കുട്ടികളുടെ വിസ ഭര്‍ത്താവിന്റെ തൊഴിലുടമയുടെ വിസയിലേക്ക് മാറ്റണമെന്നും മന്ത്രാലയം അഡ്മിന്‍ ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ ജനറല്‍ ഹബീബ് ഹമദ് അല്‍ ഹിലാലി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. വിസ മാറുന്നതിന് മൂന്ന് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കുള്ള വിമാന ടിക്കറ്റ്, സൗജന്യ ചികിത്സ തുടങ്ങിയവയും ഇനി മുതല്‍ ലഭിക്കില്ല. നഴ്സുമാരുള്‍പ്പടെ ആയിരക്കണക്കിന് മലയാളികളാണ് മേഖലയില്‍ തൊഴിലെടുക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍