UPDATES

പ്രവാസം

യുഎഇയിലെ പുതിയ തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 10 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് അവകാശവാദം

ജോലി സ്ഥലത്ത് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളടക്കമുള്ള കാര്യങ്ങളെ പറ്റി തൊഴിലാളികള്‍ക്ക് അവബോധമുണ്ടാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന് പിസിഎല്‍എ ചെയര്‍മാന്‍ ബിന്‍ സുരൂര്‍ പറഞ്ഞു.

യുഎഇയിലെ പുതിയ തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 10 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ അവകാശവാദം. ഇതാദ്യമായാണ് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒഴിവാക്കി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമാണ് മാര്‍ഗനിര്‍ദ്ദേശങ്ങളെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. പുതിയ തൊഴില്‍ ഡയറക്ടറി അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്. ദുബായിലെ പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയര്‍സ് (പിസിഎല്‍എ) തൊഴിലാളികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന സ്മാര്‍ട്ട് ആപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൊഴില്‍ ഡയറക്ടറി പുറത്തിറക്കിയിരിക്കുന്നത്.

സ്‌പോണ്‍സര്‍മാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതുള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ കൂടുതലായും കണ്ടുവരുന്നത്. 50,000 ദിര്‍ഹമാണ് ഇതിനുള്ള പിഴ. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരല്‍ തുടങ്ങിയവയും. മയക്കുമരുന്ന് കടത്തിന് ജീവപര്യന്തം തടവാണ് യുഎഇയില്‍ ശിക്ഷ. ജോലി സ്ഥലത്ത് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളടക്കമുള്ള കാര്യങ്ങളെ പറ്റി തൊഴിലാളികള്‍ക്ക് അവബോധമുണ്ടാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന് പിസിഎല്‍എ ചെയര്‍മാന്‍ ബിന്‍ സുരൂര്‍ പറഞ്ഞു. മെഡിക്കല്‍ ആനുകൂല്യങ്ങള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഡയറക്ടറി വിശദീകരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍