UPDATES

പ്രവാസം

സൗദിയില്‍ തൊഴില്‍ വിസ കാലാവധിയില്‍ പുതിയ നിയമം; നടപടി ഇന്ത്യക്കാര്‍ക്കും തിരിച്ചടി

വിദേശജോലിക്കാരുടെ എണ്ണം കുറക്കുകയെന്നതാണ് സൗദിസര്‍ക്കാരിന്റെ പുതിയ നടപടിയുടെ ലക്ഷ്യം

സൗദി അറേബ്യയില്‍ തൊഴില്‍ വിസയുടെ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍വിസ കാലാവധിയാണ് ഒരു വര്‍ഷമാക്കി സാമൂഹികക്ഷേമ മന്ത്രാലയം വെട്ടിച്ചുരുക്കിയത്. സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും മാത്രമായിരിക്കും ഇനി രണ്ടുവര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കുക. പുതിയ തീരുമാനത്തിന് തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി തൊഴില്‍മന്ത്രാലം അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. വിദേശജോലിക്കാരുടെ എണ്ണം കുറക്കുകയെന്നതാണ് സൗദിസര്‍ക്കാരിന്റെ പുതിയ നടപടിയുടെ ലക്ഷ്യം. തൊഴില്‍ വിസാകാലാവധി ഒരു വര്‍ഷമാക്കി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വന്‍ തോതില്‍ കുറയുമെന്നാണ് കരുതുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിസ അനുവദിക്കുന്നതിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. സൗദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിലൂടെ വിദേശികള്‍ക്കുള്ള തൊഴില്‍ സാധ്യത വളരെ കുറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍