UPDATES

പ്രവാസം

സൗദിയിലെ ടാക്സി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 90,000-ഓളം വിദേശികള്‍ക്ക്

സ്വദേശിവത്കരണത്തിന് ശേഷം ഒന്നരലക്ഷം സൗദി സ്വദേശികളാണ് ഓണ്‍ലൈന്‍ ടാക്സിമേഖലയില്‍ ജോലി നേടിയിരിക്കുന്നത്

90,000-ഓളം വിദേശികള്‍ക്ക് സൗദി അറേബ്യയിലെ ടാക്സി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. രാജ്യത്ത് ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ജോലിചെയ്തിരുന്ന 90,000 വിദേശികള്‍ക്ക് പകരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനായി ഗതാഗതരംഗത്ത് കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് അതോറിറ്റി.

സ്വദേശിവത്കരണത്തിന് ശേഷം ഒന്നരലക്ഷം സൗദി സ്വദേശികളാണ് ഓണ്‍ലൈന്‍ ടാക്സിമേഖലയില്‍ ജോലി നേടിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ വിജയകരമായി സ്വദേശിവത്കരണം നടപ്പാക്കാന്‍ കഴിഞ്ഞു എന്ന അഭിപ്രായമാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കുള്ളത്.

കമ്പനികളുടെ സേവന നിലവാരം നിരീക്ഷിക്കുന്നതിന് ‘വസല്‍’ എന്നപേരില്‍ ഇ-പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കുനുള്ള നിര്‍ദ്ദേശങ്ങളും എത്തുന്നുണ്ട്.

യൂബര്‍, കരീം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്സിസേവനം നല്‍കുന്ന കമ്പനികളില്‍ ഭൂരിഭാഗവും വിദേശി തൊഴിലാളികളായിരുന്നു. എന്നാല്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിനുശേഷം സ്വദേശി ജീവനക്കാരുടെ എണ്ണം 10 ശതമാനത്തില്‍നിന്ന് 95 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍