UPDATES

പ്രവാസം

പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതി; 2600 സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായമെത്തിച്ചതായി നോര്‍ക്ക റൂട്ട്‌സ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി നോര്‍ക്ക റൂട്ട്‌സ്. കേരള പ്രവാസികാര്യ വകുപ്പ് ആവിഷ്‌ക്കരിച്ച പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് വഴിയാണ് സാമ്പത്തിക സഹായവും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2013 ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ഇതുവരെ 2600 വ്യത്യസ്ത സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു. പരമാവധി 30 ലക്ഷം രൂപ വരെ അടങ്കല്‍ മൂലധനച്ചെലവ് വരുന്ന പദ്ധതികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ധാരണയായിട്ടുള്ള സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭിക്കും. ഇതില്‍ മൂന്ന് ലക്ഷം രൂപവരെ മൂലധന സബ്സിഡി കിട്ടും. കൂടാതെ തിരിച്ചടവ് പ്രോത്സാഹനമായി മൂന്ന് ശതമാനം പലിശ സബ്സിഡി ആദ്യ നാല് വര്‍ഷത്തേക്കും ലഭിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തിയവര്‍ക്കും പ്രവാസികള്‍ ചേര്‍ന്ന് തുടങ്ങുന്ന സംഘങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിവരങ്ങള്‍ക്ക് norkaroots.org എന്ന വെബ്സൈറ്റിലും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബ്ന്ധപ്പെടാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍