UPDATES

പ്രവാസം

2016-17 വര്‍ഷത്തില്‍ കേരളത്തിലെ പ്രവാസി നിക്ഷേപം 152348 കോടി

2016 മാര്‍ച്ചില്‍ ആകെ പ്രവാസിനിക്ഷേപം 135,609 കോടി ആയിരുന്നു

കേരളനിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് 2016-17 കാലഘട്ടത്തില്‍ കേരളത്തിലെ പ്രവാസി നിക്ഷേപം 12% ഓളം ഉയര്‍ന്നു. 2017 മാര്‍ച്ചിലെ കണക്കില്‍ പ്രവാസിനിക്ഷേപം 152,348 കോടിയാണ്.

2017 മാര്‍ച്ചില്‍ പൊതുമേഖലാബാങ്കുകളിലെ ആകെ പ്രവാസിനിക്ഷേപം 83,855 കോടിയാണ്, സ്വകാര്യമേഖലയില്‍ 68,493 കോടിയും. റിപ്പോര്‍ട്ടനുസരിച്ച്, 2016 മാര്‍ച്ചില്‍ ആകെ പ്രവാസിനിക്ഷേപം 135,609 കോടി ആയിരുന്നു.

നിക്ഷേപത്തിന്റെ 33.52% സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ലഭിച്ചിരിക്കുന്നതെന്ന് അവലോകനത്തില്‍ പറയുന്നു. മറ്റു ദേശീയ ബാങ്കുകള്‍ക്ക് നിക്ഷേപത്തിന്റെ 21.06% ലഭിച്ചു. സ്വകാര്യ ബാങ്കുകളില്‍ പ്രവാസിനിക്ഷേപ വിഹിതം 44.96% ആണ്. പൊതുമേഖലാ ബാങ്കുകളിലേത് 55.04 ശതമാനവും. കേരളത്തിലെ ഫെഡറല്‍ ബാങ്കിന് മറ്റു സ്വകാര്യ-പൊതുമേഖലാ ബാങ്കുകളേക്കാള്‍ പ്രവാസി നിക്ഷേപം ലഭിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (SLBC) ശേഖരിച്ച ഡാറ്റ അനുസരിച്ച്, 2014 ഡിസംബറില്‍ കേരളത്തിലെ എല്ലാ ബാങ്കുകളിലും കൂടി ആകെ പ്രവാസിനിക്ഷേപം 1.05 ലക്ഷംകോടിയായിരുന്നു. 2016 ഡിസംബറില്‍ ഇത് 1.48 ലക്ഷം കോടിയായി ഉയര്‍ന്നു എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“സെന്റര്‍ ഫോര്‍ ഡെവലെപ്മെന്റ് സ്റ്റഡീസ് (CDS) ന്റെ കണക്കനുസരിച്ച്, കഴിഞ്ഞ പതിനാലുവര്‍ഷത്തില്‍ സംസ്ഥാനത്തിന് ലഭിച്ചത് 8 ലക്ഷം കോടിയിലധികം നിക്ഷേപമാണ്” പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ഷംസുദ്ദീന്‍ മുന്‍പ് പറഞ്ഞതായി ഇതേ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികള്‍ നിക്ഷേപത്തിന്റെ 20% എല്ലാ വര്‍ഷവും ബാങ്കിലിടുന്നു. അതിന്റെ കൂട്ടുപലിശയുംകൂടി കണക്കാക്കുമ്പോള്‍, ബാങ്കുകളിലെ ശേഖരം കുറഞ്ഞത് 4 ലക്ഷം കോടി ആവാനുള്ള സാധ്യതയുണ്ടായിരുന്നു എന്ന് ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ, നിക്ഷേപബാക്കി വെറും 1.48 ലക്ഷം കോടി മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറക്കിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സെന്ട്രല്‍ ബാങ്ക് കണക്കുകള്‍ പ്രകാരം, 2017 ജനുവരിക്കും സെപ്തംബറിനും ഇടയിലാണ് ഇന്ത്യയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് പരമാവധി പണമയച്ചത്. മൊത്തം വിദേശികള്‍ 121.1 ബില്യണ്‍ ദിര്‍ഹം സ്വദേശത്തേക്ക് അയച്ചതില്‍, 15.46ബില്യണ്‍ ഇന്ത്യക്കാരുടേതാണ്.

2017 ഒക്ടോബറിലെ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ 65 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കരുതപ്പെടുന്നു. അതുമൂലം ഇന്ത്യ ഏറ്റവും കൂടുതല്‍ ധനനിക്ഷേപം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കും. ആഗോളനിക്ഷേപങ്ങള്‍ ഈ വര്‍ഷം 3.9% ഉയര്‍ന്ന് 596 ബില്യണ്‍ ഡോളര്‍ ആകുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍