UPDATES

പ്രവാസം

ഒമാനില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത ഇ-വിസ

അപേക്ഷകര്‍ക്ക് മടക്ക ടിക്കറ്റും ഉറപ്പായ ഹോട്ടല്‍ താമസവും ഉണ്ടായിരിക്കണം

25 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വിസ പ്രക്രിയകള്‍ ഒമാന്‍ ലഘൂകരിക്കുന്നു. ഇവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത ഇ- വിസ അനുവദിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

അവര്‍ ഇറക്കിയ പ്രസ്താവനയില്‍ 25 രാജ്യങ്ങളുടെ ലിസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. അസര്‍ബൈജാന്‍, അര്‍മേനിയ, അല്‍ബാനിയ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്‌നിയ, പെറു, ബെലാറസ്, തുര്‍ക്ക്‌മെനിസ്ഥാന്‍, മാല്‍ദീവ്‌സ്, ജോര്‍ജ്ജിയ, ഹോണ്ടുറാസ്, സാല്‍വദോര്‍, താജികിസ്ഥാന്‍, ഗ്വാട്ടിമാല, വിയെറ്റ്‌നാം, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ക്യൂബ, കോസ്റ്ററിക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ എന്നിവയാണ് രാജ്യങ്ങള്‍. അതേസമയം ആറ് മാസത്തിന് മുകളില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ടും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ഷിംഗെന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിസയും ഉള്ളവരായിരിക്കണം അപേക്ഷകര്‍ എന്നും ഈ പുതിയ ഉത്തരവില്‍ പറയുന്നു.

അപേക്ഷകര്‍ക്ക് മടക്ക ടിക്കറ്റും ഉറപ്പായ ഹോട്ടല്‍ താമസവും ഉണ്ടായിരിക്കണം. പങ്കാളിയെയോ കുട്ടികളെയോ ഒപ്പം കൂട്ടാനും സാധിക്കും. ഒരുമാസത്തെ കാലാവധിയുള്ള വിസയ്ക്ക് 191 ദിര്‍ഹമാണ് ഫീസ്. അതേസമയം പൊതുതാല്‍പര്യം അനുസരിച്ച് ഈ വിസയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍