UPDATES

പ്രവാസം

ഭാര്യമാരെ ഉപേക്ഷിച്ച് പോയവര്‍ക്കെതിരെ നടപടി; പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഭാര്യമാരെ ഉപേക്ഷിച്ച് പോയ പ്രവാസികള്‍ക്കെതിരെ നടപടിയുമായി വനിതാ ശിശുവികസന വകുപ്പ്. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായും വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായിരൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ അനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇത്തരക്കാരെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. 45 പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരുടെ പാസ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം.

പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നി വകുപ്പുകള്‍ സംയുക്തമായാണ് ബില്‍ കൊണ്ടുവന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍