UPDATES

പ്രവാസം

രേഖകളില്ലാതെ ഹജ്ജിനെത്തിയാല്‍ വിലക്കേര്‍പ്പെടുത്തി നാട് കടത്തുമെന്ന് സൗദി

പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി നാട് കടത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

രേഖകളില്ലാതെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തിയാല്‍ വിലക്കേര്‍പ്പെടുത്തി നാട് കടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആവശ്യമായ അനുമതി രേഖ (തസ്രീഹ്) ഇല്ലാതെ പിടിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി നാട് കടത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ശവ്വാല്‍ മാസം 25 മുതല്‍ കഴിഞ്ഞ ദിവസം വരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മതിയായ രേഖകളില്ലാത്ത 95,000-ഓളം ഹജ്ജ് തീര്‍ഥാടകരെ ഹജ്ജ് സുരക്ഷ വിഭാഗം തിരിച്ചയച്ചു.

മക്കയിലേയ്ക്കുള്ള എല്ലാ കവാടങ്ങളിലും ശക്തമായ പരിശോധനകളാണ് നടക്കുന്നത്. മതിയായ രേകകള്‍ കൂടാതെയുള്ള മക്കയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ഹജ്ജ് കര്‍്മ്മത്തിന് എത്തുന്നവര്‍ക്കായിട്ടുള്ള വാഹനങ്ങള്‍ക്കും പ്രത്യേക അനുമതിയും, പ്രത്യേക ഫിറ്റ്നസ് പരിശോധനയും ആവശ്യമാണ്. മതിയായ രേഖകളില്ലാത്തതിനാല്‍ 47,700 വാഹനങ്ങള്‍ തിരിച്ചയച്ചിട്ടുണ്ട്.

എല്ലാ തരത്തിലും സുരക്ഷിതമായ ഹജ്ജ് പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഹജ്ജ് സുരക്ഷാ വിഭാഗം ഖാലിദ് അല്‍ ഹര്‍ബി വ്യക്തമാക്കി. ഹജ്ജ് പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും സൗദി പൂര്‍ത്തിയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍