UPDATES

പ്രവാസം

ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ജൂണ്‍ 25-ന് തുടക്കമാകും

ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ജൂണ്‍ 25-ന് തുടക്കമാകും. കായിക, വൈജ്ഞാനിക, കലാ മത്സരങ്ങളുള്‍പ്പടെയുള്ള വിവിധ പരിപാടികളാണ് നാലാമത് ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുവാന്‍ പോകുന്നത്. ഫെസ്റ്റിവിലിന്റെ പ്രാമോഷന്‍ ജൂണ്‍ 22-ന് ആരംഭിക്കും. മുന്‍ ഫെസ്റ്റിലിവലിനെ അപേക്ഷിച്ച് കൂടുതല്‍ ദിവസങ്ങളുണ്ടായിരിക്കും വേനല്‍ ആഘോഷങ്ങള്‍ക്ക്. സെപ്തംബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ ഫെസ്റ്റിവലിന് ‘വേനലവധിക്ക് നിറം നല്‍കൂ’ എന്ന ടാഗ് ലൈനിലാണ് ഉപയോഗിച്ചിരിക്കുന്നത്‌.

ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്തെ സ്വകാര്യമേഖലയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാളുകളും, ഹോട്ടലുകളും, മാനേജ്‌മെന്റ് കമ്പനികളും വിവിധ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശിക ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്യൂസ്‌പോര്‍ട്‌സ് അവതരിപ്പിക്കുന്ന സമ്മര്‍ എന്റര്‍ടൈന്‍മെന്റ് സിറ്റിയില്‍ മാത്രം 100-ലധികം പരിപാടികളാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രാംപോളിന്‍ പാര്‍ക്കായിരിക്കും ഇത്. ഫുഡ് കോര്‍ട്ട്, തത്സമയ വിനോദ പരിപാടികള്‍, 30-ലധികം അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡുകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാകും.

പ്രാദേശിക ഹാസ്യതാരങ്ങള്‍ അണിനിരക്കുന്ന പ്രത്യേക പരിപാടികളും ഖത്തറില്‍ ആദ്യമായെത്തുന്ന ഹോളിവുഡ് താരം മര്‍ലോണ്‍ വയന്‍സ് പങ്കെടുക്കുന്ന പരിപാടി, സൗദിയിലെ പ്രമുഖനായ മുഹമ്മദ് അബുവും നവാല്‍ അല്‍ കുവൈതിയ്യാതും സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് തുടങ്ങിയവയോടൊപ്പം ഓഗസ്റ്റ് 19 മുതല്‍ 27 വരെ നാലാമത് മൈന്‍ഡ് സ്‌പോര്‍ട്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കുന്നുണ്ട്. 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1500 പേരെയാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍