UPDATES

പ്രവാസം

റമദാന്‍ മാസത്തില്‍ യുഎഇയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് സത്യശീലന്‍

കഴിഞ്ഞ 20 വര്‍ഷമായി മുടക്കമില്ലാതെ ആയിരത്തിന് മേല്‍ തൊഴിലാളികള്‍ക്കാണ് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത്

യുഎഇയിലെ സത്യപാലന് റമദാന്‍ കരുണയുടെയും ദാനശീലത്തിന്റെയും മാസം ആണ്. റമദാനിലെ ഓരോ ദിനവും ദാനത്തിന്റേതാണ്. കഴിഞ്ഞ 20 വര്‍ഷമായി മുടക്കമില്ലാതെ ആയിരത്തിന് മേല്‍ തൊഴിലാളികള്‍ക്കാണ് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത്.

ഏതെങ്കിലും ത്യാഗം എല്ലാവരും ചെയ്യണം. എങ്കിലേ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കൂ എന്ന് 27 വര്‍ഷം മുന്‍പ് യുഎഇയില്‍ വന്ന സത്യപാലന്‍ പറയുന്നു. 59 വയസുള്ള സത്യപാലന്‍ സത്യാ സായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ അംഗം ആണ്. സംഘടനയില്‍ 250 കുടുംബങ്ങള്‍ ഉണ്ട്. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്തു യു എ യിലൊട്ടാകെ വിതരണം ചെയ്യുന്നത്.

എല്ലാ മാസവും അവസാനത്തെ ആഴ്ച ഭക്ഷണ വിതരണം ചെയ്യാറുണ്ട്. ഒപ്പം എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച 500 ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. ഒരു വര്‍ഷം ഏകേദശം 25000 ഭക്ഷണ പൊതികള്‍ ആണ് വിതരണം ചെയുന്നത്. സത്യപാലനെ കഴിഞ്ഞയാഴ്ച യു എ ഇ മന്ത്രി മുബാറക് അല്‍ നഹ്യാന്‍ ആദരിക്കുകയുണ്ടായി.

റമദാനില്‍ ഏല്ലാ ദിവസവും മുസ്സഫയില്‍ ഉള്ള 150 തൊഴിലാളികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ രണ്ടു കുടുംബങ്ങളെ ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും കൊടുക്കുമ്പോള്‍ അവരുടെ മുഖത്തു ഉണ്ടാകുന്ന പ്രസന്നതയാണ് പുഞ്ചിരിയാണ് ഞങ്ങളെ ഇത് തുടരാന്‍ പ്രചോദിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍