UPDATES

പ്രവാസം

ലെവി കുടിശ്ശിക ഒഴിവാക്കാന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

അപേക്ഷകള്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങി.

സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുടിശ്ശിക തുക ഇളവ് ചെയ്യുകയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ സ്വദേശികള്‍ക്ക് നിലവില്‍ നിശ്ചിത സംഖ്യ ലെവിയടക്കണം. ഈ സംഖ്യയില്‍ ബാക്കി വന്നിരുന്ന തുക അടക്കാനാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഇന്‍വോയ്‌സ് നല്‍കിയിരുന്നു. ഈ കുടിശ്ശിക അടച്ചവര്‍ക്കാണ് തുക തിരിച്ചു ലഭിക്കുന്നത്. 3,16,000 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ഇതിനായുള്ള അപേക്ഷകള്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങി. മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്കും കുടിശ്ശികയായി അടച്ച സംഖ്യ തിരിച്ചു കിട്ടും. അടക്കാന്‍ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നല്‍കുകയും ചെയ്യും. ഇതിനുള്ള നിബന്ധനയും നേരത്തെ മന്ത്രാലയം വിശദീകരിച്ചിരുന്നു. അപേക്ഷ നല്‍കേണ്ട രീതി വിശദീകരിച്ച് തൊഴില്‍ മന്ത്രാലയം അറിയിപ്പിറക്കിയിരുന്നു. തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റില്‍ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍