UPDATES

പ്രവാസം

സൗദിയില്‍ വിദേശികള്‍ അടക്കേണ്ട ലെവി ഇരട്ടിയാക്കി; ആശങ്കയോടെ പ്രവാസികള്‍

ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസുകളിലും ജനുവരി തുടക്കം മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുക. കൂടാതെ വിവിധ ഇനങ്ങള്‍ക്കുള്ള സബ്സിഡികള്‍ എടുത്തു കളയുന്നതോടെ സൗദിയില്‍ വൈദ്യുതി, വെള്ളം എന്നിവക്കും വില വര്‍ധിക്കും. വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) കൂടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

സൗദിയിലെ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ ലെവി അടുത്ത വര്‍ഷം ജനുവരി തുടക്കത്തില്‍ തന്നെ നിലവില്‍ വരുമെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുമ്പുണ്ടായിരുന്നതിനേക്കാളും ഇരട്ടിയായി ഉയര്‍ത്തിയ പുതിയ ലെവിയാണ് തിങ്കളാഴ്ച മുതല്‍ പ്രബല്ല്യത്തില്‍ വരിക. ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴാണ് ലെവി അടക്കേണ്ടതെന്നും ഇഖാമ പുതുക്കിയവരടക്കം ആരും തന്നെ ലെവിയില്‍ നിന്നും ഒഴിവാകില്ലെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇതുവരെ പ്രതിമാസം വിദേശ തൊഴിലാളികള്‍ നല്‍കേണ്ടിയിരുന്ന 200 റിയാല്‍ 400 റിയാലായാണ് ഉയര്‍ത്തിയത്. ഇത് പ്രകാരം വര്‍ഷത്തില്‍ 2400 റിയാലിന് പകരം 4800 റിയാല്‍ ലെവി മാത്രമായി അടക്കേണ്ടി വരും. എന്നാല്‍ വിദേശികളേക്കാള്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് പ്രതിമാസ ലേവിയില്‍ നിന്നും 100 റിയാല്‍ വീതം ഇളവ് ലഭിക്കും.

2019 ല്‍ പ്രതിമാസ ലെവി 600 റിയാലും 2020 ല്‍ ഇത് 800 റിയാല്‍ ആയും വര്‍ധിക്കും. ഇതിനു പുറമെ ഇഖാമ ഫീസ് വേറെയുമുണ്ട്. ജനുവരിക്ക് മുന്‍പ് വര്‍ക്ക് പെര്‍മിറ്റ് എടുത്തവര്‍ക്ക് 2018 ല്‍ അവര്‍ എത്ര ദിവസ കാലാവധി വര്‍ക്ക് പെര്‍മിറ്റില്‍ ഉണ്ടോ അത്രയും ദിവസത്തേക്കുള്ള ലെവി അടക്കണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ഏപ്രിലിന് മുന്‍പായി സ്ഥാപനങ്ങള്‍ ലെവി അടക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയങ്ങളുടെ സേവനങ്ങളും നിര്‍ത്തി വെക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസുകളിലും ജനുവരി തുടക്കം മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുക. കൂടാതെ വിവിധ ഇനങ്ങള്‍ക്കുള്ള സബ്സിഡികള്‍ എടുത്തു കളയുന്നതോടെ സൗദിയില്‍ വൈദ്യുതി, വെള്ളം എന്നിവക്കും വില വര്‍ധിക്കും. വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) കൂടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍