UPDATES

പ്രവാസം

വിദേശികള്‍ക്ക് ഇനി രണ്ട് സിം കാര്‍ഡ് മാത്രം: സൗദി തീരുമാനം ഭീകര പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഭീകരര്‍ സിം കാര്‍ഡുകളുടെ സഹായം തേടുന്നത് ശ്രദ്ധയില്‍ പെട്ടതിന തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍.

ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിം കാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചു. പുതിയ നിയന്ത്രണപ്രകാരം പ്രാവസികള്‍ക്ക് ഇനി രണ്ട് പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്കും നിയന്ത്രണം ബാധകമാണ്. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഭീകരര്‍ സിം കാര്‍ഡുകളുടെ സഹായം തേടുന്നത് ശ്രദ്ധയില്‍ പെട്ടതിന തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍. വിദേശ പൗരന്മാര്‍ക്ക് രണ്ട് സിം കാര്‍ഡ് എന്നത് ശബ്ദു സന്ദേശങ്ങള്‍ക്കും ഡേറ്റ കാര്‍ഡുകള്‍ക്കും ബാധകമാണ്. സൗദിയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അധികവും ആശ്രയിക്കുന്നത് ഡേറ്റ സിം കാര്‍ഡുകളെയാണ്. എന്നാല്‍ സ്വദേശികള്‍ക്ക് പത്ത് സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാം.

കമ്പോളത്തില്‍ യഥേഷ്ടം വിപണനം ചെയ്യപ്പെടുന്ന നിയമവിരുന്ന സിം കാര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഭീകര പ്രവര്‍ത്തനത്തിനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ക്കും സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഉദ്ദേശം എന്ന് ബ്ലൂംബര്‍ഗിന് നല്‍കിയ പ്രസ്താവനയില്‍ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ തീരുമാനം ടെലിക്കോം ഓഹരികളെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൗദിയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ മൊബൈലിയുടെ ഓഹരി മൂല്യത്തില്‍ ഇതിനകം തന്നെ 0.7 ശതമാനത്തിന്റെ ഇടിവുണ്ടായി കഴിഞ്ഞു. സിം കാര്‍ഡുകളെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താക്കളുടെ വിരലടയാളം രേഖപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. സൗദി സിം കാര്‍ഡുകള്‍ ഭീകരര്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍