UPDATES

പ്രവാസം

ഫാമിലി വിസ: കാലാവധി നീട്ടിയെന്ന വാര്‍ത്ത തളളി സൗദി അറേബ്യ

യമന്‍, സിറിയ എന്നീ രാജ്യക്കാര്‍ക്ക് വിസ കാലാവധി ഒമ്പതു മാസം വരെ നീട്ടി നല്‍കുന്നുണ്ടെന്നും ബാക്കിയുള്ള രാജ്യക്കാര്‍ക്ക് പരമാവധി ആറു മാസം വരെ മാത്രമേ സൗദിയില്‍ തങ്ങാന്‍ സാധിക്കൂ എന്നും ജവാസാത്ത് അധികൃതര്‍ അറിയിച്ചു

സൗദിയില്‍ ഫാമിലി വിസിറ്റിങ് വിസ കാലാവധി ആറു മാസത്തില്‍ നിന്നും ഒമ്പതു മാസമാക്കി നീട്ടിയിട്ടുണ്ടെന്ന വാര്‍ത്ത സൗദി ജവാസാത്ത് അധികൃതര്‍ തളളി. എന്നാല്‍ യമന്‍, സിറിയ എന്നീ രാജ്യക്കാര്‍ക്ക് വിസ കാലാവധി ഒമ്പതു മാസം വരെ നീട്ടി നല്‍കുന്നുണ്ടെന്നും ബാക്കിയുള്ള രാജ്യക്കാര്‍ക്ക് പരമാവധി ആറു മാസം വരെ മാത്രമേ സൗദിയില്‍ തങ്ങാന്‍ സാധിക്കൂ എന്നും ജവാസാത്ത് അധികൃതര്‍ അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ രാജ്യക്കാര്‍ക്കും വിസിറ്റിങ് വിസ കാലാവധി ഒമ്പതു മാസം വരെ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടത് ആറു മാസമാക്കി ചുരുക്കുകയായിരുന്നു.

ഫൈനല്‍ എക്സിറ്റ് വിസ കാലാവധി 60 ദിവസമാണ്. ഇഷ്യൂ ചെയ്യുന്ന തിയതി മുതല്‍ 60 ദിവസത്തിനകം ഏതു സമയത്തും ഇവര്‍ക്ക് രാജ്യം വിടാം. ഫൈനല്‍ വിസക്ക് പ്രത്യേക ഫീസില്ല. എന്നാല്‍ ആശ്രിത ലെവി നിലവില്‍ വന്നതു മുതല്‍ ഫൈനല്‍ എക്‌സിറ്റ്‌ വിസ ഇഷ്യൂ ചെയ്യുന്നതു വരെയുള്ള കാലത്തേക്കും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയായ രണ്ടു മാസത്തേക്കുമുള്ള ആശ്രിത ലെവി കുടുംബാഗങ്ങളുടെ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുന്നതിന് മുന്‍ കൂടി അടക്കേണ്ടിവരുമെന്നും ജവാസാത്ത് അധികൃതര്‍ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍