UPDATES

പ്രവാസം

സൗദി രാജകുമാരന്റെ പരിഷ്‌കാരങ്ങള്‍ വെറും പുകമറയോ? സൗദിയില്‍ ഏഴ് വനിതകളെ അറസ്റ്റ് ചെയ്തു

വിദേശ ലൈസന്‍സുകളുള്ള വനിതകള്‍ സൗദി ലൈസന്‍സും എടുക്കണമെന്ന് സര്‍ക്കാര്‍

മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏഴു സൗദി വനിതകളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനുള്ള കാരണം വ്യക്തമായി അറിയില്ല. എന്നാല്‍, വനിതകള്‍ വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടിയും വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച വനിതകളാണ് അറസ്റ്റിലായിരിക്കുന്നത്.

ജൂണ്‍ 24-ാം തിയതി ആണ് വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നിലവില്‍ വരുന്നത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണങ്ങള്‍ വെറും പുകമറയാണ് എന്നാണ് ലോക മനുഷ്യാവകാശ സംഘടന ഇതിനെക്കുറിച്ച് പ്രതികരിച്ചത്. മെയ് 15നാണ് അറസ്റ്റ് നടന്നത്.

ഇതിനിടയില്‍, വിദേശ ലൈസന്‍സുകളുള്ള വനിതകള്‍ സൗദി ലൈസന്‍സും എടുക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. http://www.sdlp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു സൗദി ലൈസന്‍സ് എടുക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ ലൈസന്‍സുകള്‍ ഉള്ളവര്‍ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാകണം. എന്നാല്‍ തുടക്കകാര്‍ക്കുള്ള ടെസ്റ്റുകള്‍ ഇവര്‍ക്ക് ആവശ്യമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍