UPDATES

പ്രവാസം

സൗദിയില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

വിഷന്‍ 2030 എന്ന പേരില്‍ സൗദിയെ നവീകരിച്ചു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് വര്‍ഷങ്ങളായി വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ക്കാണ്‌

സൗദി അറേബ്യയില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടിരിക്കുന്നത്.

2,305 പേര്‍ സൗദിയിലെ ജയിലുകളില്‍ ആറു മാസത്തിലധികമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണ്. ഇതില്‍ ഒരാള്‍ പത്തു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ട്. ‘തടവുകാരുടെ വിചാരണ നടത്തുവാന്‍ ഇത്രയും കാലതാമസം നേരിട്ടുവെന്നതിന് അര്‍ത്ഥം സൗദിയിലെ നിയമ വ്യവസ്ഥയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുകയാണെന്നും അത് അനുദിനം മോശം അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ് എന്നാണ്’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ സാറാ ലീ വിറ്റ്‌സണ്‍ പറഞ്ഞു. വിഷന്‍ 2030 എന്ന പേരില്‍ സൗദിയെ നവീകരിച്ചു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് വര്‍ഷങ്ങളായി വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ക്കാണെന്നും അവര്‍ പറഞ്ഞു.

വിചാരണയില്ലാതെ തടങ്കലില്‍ കഴിയുന്നവരുടെ എണ്ണം 2014 മുതല്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ടെന്ന് എന്‍ജിഒ പറയുന്നു. അതുവരെ ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ എണ്ണം 293 ആയിരുന്നു. ജനങ്ങളെ തോന്നിയതുപോലെ തടവില്‍ പാര്‍പ്പിക്കുന്ന നടപടി സൗദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ഫെബ്രുവരിയില്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മോജബിന് കത്തയച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍