UPDATES

പ്രവാസം

സൗദി 5000 വര്‍ഷം പഴക്കമുള്ള പുരാതന നഗരം അല്‍ ഉല ടൂറിസത്തിനായി തുറക്കുന്നു

ലോക കോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ സൗദിയുടെ ചെങ്കടല്‍ തീരത്തു റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ഇടുന്നു

ചരിത്രം ഉറങ്ങുന്ന 5000 വര്‍ഷം പഴക്കമുള്ള അല്‍ ഉല തുറന്ന് കൊടുത്ത് സൗദി അറേബ്യ ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുന്നു. ഒപ്പം ചെങ്കടല്‍ തീരത്ത് 34,000 ചതുശ്ര കിലോമീറ്ററില്‍ 50 ദ്വീപുകള്‍ രൂപപ്പെടുത്തി റിസോര്‍ട്ടുകള്‍ ആക്കി മാറ്റാനാണ് തീരുമാനം.

ചെങ്കടല്‍ പദ്ധതിയിലൂടെ 35,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ സന്ദര്‍ശകരെ സ്വീകിരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ലോകത്തിലെ തന്നെ വന്‍ മുതലാളിമാരില്‍ ഒരാളായ വിര്‍ജിന്‍ ഗ്രൂപ്പിന്റെ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ വില ഇടിവില്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സൗദി അറേബ്യ 2030 എന്ന പുതിയ പദ്ധതിയും ആയി മുന്നോട്ടു വന്നിരിക്കുന്നത്.

അതിന്റെ ഭാഗമായാണ് ടൂറിസം രംഗത്ത് പുതിയ പദ്ധതികളും ആയി അറബ് രാജ്യം മുന്നോട്ടു പോകുന്നത്. അല്‍ ഉല പദ്ധതിയും ഇതിന്റെ ഭാഗമാണ്. 2030 പദ്ധതിയിലൂടെ 1.2 മില്യണ്‍ തൊഴില്‍ അവസരങ്ങള്‍ ടൂറിസം രംഗത്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഒപ്പം 10 വര്‍ഷത്തിനുള്ളില്‍ 64 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പുതിയ സിനിമ തീയേറ്ററുകള്‍ തുറക്കാനും പദ്ധതിയുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍