UPDATES

പ്രവാസം

സ്വദേശിവല്‍ക്കണം വ്യാപിപ്പിക്കാന്‍ സൗദി പുതിയ പദ്ധതി നടപ്പാക്കി

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാന്‍ ഉപാധികളുണ്ട്.

സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ പുതിയ പദ്ധതിക്ക് തുടക്കമായി. സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള പിഴയ്ക്ക് പകരം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് പുതിയ പദ്ധതി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വദേശിവല്‍ക്കരണത്തിനായി തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതി വഴി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള പിഴകള്‍ പരിഹരിക്കപ്പെടും. വിവിധ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പിഴയൊടുക്കാതെ പരിഹാരം കാണാനാകുമെന്നതിനാല്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറായേക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാന്‍ ഉപാധികളുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയോ അതിന് മുകളിലോ ആയിരിക്കുക, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്ന സ്ഥാപനമായിരിക്കുക, പിഴകള്‍ക്കെതിരെ പരാതികള്‍ നല്‍കാത്ത സ്ഥാപനമായിരിക്കുക, പിഴകള്‍ പരിഹരിക്കാനായി അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള സ്ഥാപനത്തിലെ സ്വദേശികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ കുറവാകാതിരിക്കുക തുടങ്ങിയവയാണ് ഉപാധികള്‍. നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും അനുയോജ്യമായ ശമ്പളത്തോട് കൂടി ജോലി നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍