UPDATES

പ്രവാസം

പ്രവാസികള്‍ക്ക് തിരിച്ചടി; ഫാര്‍മസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു

ആദ്യ ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയില്‍ നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ഫാര്‍മസി രംഗത്തേക്കും വ്യാപിപ്പിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം സൗദി തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. മരുന്നു വില്‍പന കേന്ദ്രങ്ങള്‍, ഓഫീസുകള്‍, നിര്‍മാണ കമ്പനികള്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍, വിതരണ ഏജന്‍സികള്‍ എന്നിവിടങ്ങളിലും സ്വദേശിവത്കരണം ബാധകമായിരിക്കും.

ആദ്യ ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സ്വദേശിയായിരിക്കണമെന്ന നിബന്ധനയായിരിക്കും കൊണ്ടുവരിക. ഫാര്‍മസി ബിരുദം നേടിയ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി സ്വദേശിവത്കണം വര്‍ദ്ധിപ്പിക്കാനാണ് സൗദി തൊഴില്‍ – സാമൂഹിക ക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഫാര്‍മസി മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍