UPDATES

പ്രവാസം

യുഎഇയില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി; ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിച്ചു

. 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭിക്കുക.

യുഎഇയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല, വിദ്യാഭ്യാസം, എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭിക്കുക. 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ഇവര്‍ക്ക് രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോള്‍ഡന്‍ കാര്‍ഡ് ലഭ്യമാകുന്നതോടെ പ്രവാസികള്‍ക്കും കുടുംബത്തിനും ബിസിനസ് രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്നതോടെ ലക്ഷകണക്കിന് പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍