UPDATES

പ്രവാസം

മക്കയിലെ മതാഫില്‍ പ്രത്യേക സൗകര്യം

റമദാന്റെ അവസാനത്തെ 10 നാളുകളില്‍ തഹജ്ജുദ് പ്രാര്‍ത്ഥന വരെയും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യമുണ്ടാകും

മക്കയിലെ വിശുദ്ധ കബയ്ക്കു ചുറ്റും ഉള്ള മതാഫില്‍ റമദാനില്‍ ഉംറ അനുഷ്ഠിക്കുന്നവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കുമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.

മഗ്രിബ് പ്രാര്‍ത്ഥന തൊട്ടു തറാവീഹ് പ്രാര്‍ത്ഥന വരെയുള്ള സമയം ആണ് നിലവില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ റമദാന്റെ അവസാനത്തെ 10 നാളുകളില്‍ തഹജ്ജുദ് പ്രാര്‍ത്ഥന വരെയും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യമുണ്ടാകും.

ഉംറ നടത്താത്തവര്‍ ത്വാഫിലേക്കു കടക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഉംറയുടെ സമയത്താണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍