UPDATES

പ്രവാസം

തിരിച്ചുവരുന്നില്ലെങ്കില്‍ ഇഖാമ തിരിച്ചേല്‍പ്പിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

തിരിച്ചുവരുന്നില്ലെങ്കില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അവരുടെ ഇഖാമ തിരിച്ചേല്‍പ്പിക്കണം

സൗദിയില്‍ നിന്ന് മടങ്ങിപോയ വിദേശികള്‍ രാജ്യത്തേക് തിരിച്ചുവരുന്നില്ലെങ്കില്‍ ഇഖാമ (താമസ രേഖ) തിരിച്ചേല്‍പ്പിക്കണമെന്ന് ജനറല്‍ ഡയറക്ടേറേറ്റ് ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്‌ (ജവാസത്ത്). രാജ്യത്തേക്ക് തിരിച്ചു വരുന്നതിനുള്ള അനുമതി നേടി (റീ-എന്‍ട്രി വിസ) രാജ്യത്ത് നിന്നും പുറത്ത് പോയ വിദേശികള്‍ തിരിച്ചുവരുന്നില്ലെങ്കില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അവരുടെ ഇഖാമ തിരിച്ചേല്‍പ്പിക്കണമെന്നാണ് ജവാസത്ത് അറിയിച്ചിരിക്കുന്നത്.

സ്വദേശികളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വിദേശികളും ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും പുതിയ ഇഖാമ നിയമം ബാധകമാണ്. ജവാസത്ത് ഓഫീസിലെത്തി വേണം ഇഖാമ അധികൃതരെ തിരിച്ച് ഏല്‍പിക്കേണ്ടത്.

സൗദിയില്‍ നിന്ന് പോയിട്ട് തിരിച്ചുവന്നില്ല എന്ന പ്രത്യേക വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തുക. ഇങ്ങനെ തിരിച്ച് ഏല്‍പ്പിക്കുന്ന ഇഖാമ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ രേഖകളില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്യും. അഞ്ച് വര്‍ഷം കാലാവധിയുള്ള ഇഖാമ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ പുതിയ നിയമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍