UPDATES

പ്രവാസം

റിയാദില്‍ കാണാതായ മുന്ന് മലയാളികളെ കണ്ടെത്തി

വിദേശത്ത് നിന്നെത്തിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന കേസില്‍ പൊലിസ് പിടിയിലായ ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയായിരുന്നു.

സൗദിയിലെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ വച്ച് കണാതായ മൂന്നു മലയാളികളെ കണ്ടെത്തി. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് ജനീഷ് പാറക്കല്‍, ഇസ്ഹാഖ് ഇല്ലിക്കല്‍, കോഴിക്കോട് സ്വദേശി സുരേഷ്‌കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മുറിയില്‍ തിരിച്ചെത്തിയത്.

വിദേശത്ത് നിന്നെത്തിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന കേസിന്റെ പേരില്‍ പൊലിസ് പിടിയിലായ ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയായിരുന്നു. മറ്റൊരു മലയാളിയെ കൂടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഈ മാസം ഒമ്പതിനാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എംബസി റിയാദ് കെ.എം.സി.സി മലപ്പുറം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂരിനെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിദ്ദീഖിന്റെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനുകളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കസ്റ്റഡിയിലുള്ള വിവരം അറിയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍