UPDATES

പ്രവാസം

യുഎഇയില്‍ പ്രവാസികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ആലോചന

പെന്‍ഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കും.

യുഎഇയില്‍ പ്രവാസികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ ആലോചന. ഇപ്പോള്‍ നല്‍കുന്ന ഗ്രാറ്റുവിറ്റിക്ക് പകരം ജോലിയില്‍ നിന്നു വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കുന്ന ക്ഷേമ പദ്ധതി നടപ്പാക്കാനാണ് ആലോചന. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി അതോറിറ്റി അധികൃതര്‍ ചര്‍ച്ചയും നടത്തി. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നേരത്തെ സര്‍ക്കാര്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ച ഉണ്ടായത്.

ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി പരിഗണനക്കു വരുന്നത്. പ്രത്യേക നിക്ഷേപ നിധി രൂപീകരിക്കുകയും കമ്പനി ഉടമയും ജീവനക്കാരും നിശ്ചിത വിഹിതം നല്‍കുമാറാണ് പദ്ധതി നടത്തിപ്പ്. ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളില്‍ നിക്ഷേപിക്കും. അതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. ജീവനക്കാരുടെ വിഹിതത്തിന് ആനുപാതികമായിരിക്കും പെന്‍ഷന്‍. പെന്‍ഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കും. പുതിയ പദ്ധതിയിലൂടെ ആശ്രിതര്‍ക്ക് തൊഴില്‍ സംവരണവും ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലെ ഗ്രാറ്റുവിറ്റി ഇല്ലാതാകുമെങ്കിലും സമ്പാദ്യം ഉറപ്പുനല്‍കുന്ന 12 പദ്ധതികളില്‍ അനുയോജ്യമായതു വിദേശികള്‍ക്ക് തിരഞ്ഞെടുക്കാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍